മീനങ്ങാടി പഞ്ചായത്ത് സ്വരാജ് ട്രോഫി ഏറ്റുവാങ്ങി
1394445
Wednesday, February 21, 2024 4:58 AM IST
മീനങ്ങാടി: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും സമ്മാനത്തുകയായ 20 ലക്ഷം രൂപയും കൊട്ടാരക്കരയിൽ നടന്ന തദ്ദേശ ദിനാഘോഷത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയനും ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി. തുടർച്ചയായ മൂന്നാം വർഷമാണ് മീനങ്ങാടിയെ അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
പദ്ധതി നിർവഹണത്തിലെ കാര്യക്ഷമത, നികുതി പിരിവിലെ സൂക്ഷ്മത കേന്ദ്ര, സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 90 ശതമാനത്തിൽ അധികമുള്ള വിനിയോഗം, കർഷിക മേഖലയിൽ നടപ്പാക്കിയ മണ്ണെറിയാം കൃഷി ചെയ്യാം തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം തുടങ്ങിയവയാണ് മീനങ്ങാടി പഞ്ചായത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, സ്ഥിരം സമിതി അധ്യക്ഷരായ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ, പി. വേണുഗോപാൽ, ജ്യോതി സി. ജോർജ്, എൻ.ആർ. പ്രിയ, കെ. ശാലിനി തുടങ്ങിയവർ സംബന്ധിച്ചു.