പുലിയെ ചത്തനിലയിൽ കണ്ടെത്തി
1392261
Monday, February 12, 2024 5:44 AM IST
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ അത്തിച്ചാൽ റോഡിൽ പാതയോരത്ത് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആറ് വയസ് പ്രായം തോന്നിക്കുന്ന ആണ് പുലിയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരം, ചേരന്പാടി റേഞ്ചർ അയ്യനാർ, ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. രാജേഷ്കുമാർ പോസ്റ്റ് മോർട്ടം നടത്തി. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.