എംഡിഎംഎയുമായി പിടിയിൽ
1375576
Sunday, December 3, 2023 7:26 AM IST
കൽപ്പറ്റ: 1.540 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. മണ്ണാർക്കാട് ചോയിക്കൽ രാഹുൽ ഗോപാലനെയാണ് (28)യാണ് എസ്ഐ കെ.എ. അബ്ദുൾകലാം, എസ്സിപിഒമാരായ നജീബ്, സുമേഷ്, സിപിഒമാരായ ലിൻരാജ്, ശ്രീരാഗ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. നഗരപരിധിയിലെ റാട്ടക്കൊല്ലിയിൽ പരിശോധനയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.