പി.സി. സനതിന് കുപ്പത്തോട് മാധവൻനായർ പുരസ്കാരം
1375140
Saturday, December 2, 2023 1:24 AM IST
പുൽപ്പള്ളി: കുപ്പത്തോട് മാധവൻ നായരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ചലച്ചിത്ര പ്രവർത്തകൻ പി.സി. സനതിനെ തെരഞ്ഞെടുത്തു.
20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ആറിന് രാവിലെ 10ന് വിജയ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അനുസ്മരണച്ചടങ്ങിൽ സമർപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എം.ബി. സുധീന്ദ്രകുമാർ, ബാബു നന്പുടാകം, മാത്യു മത്തായി ആതിര, സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സതി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അന്നു രാവിലെ 9.30ന് ടൗണിൽ കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ ഡോ.എ.എസ്. പ്രശാന്ത്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.