മീനങ്ങാടി കത്തീഡ്രലിൽ തിരുനാൾ ഇന്ന് തുടങ്ങും
1374980
Friday, December 1, 2023 7:43 AM IST
കൽപ്പറ്റ: മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ പത്രോസ്,പൗലോസ് ശ്ലീഹൻമാരുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമപ്പെരുന്നാൾ ഇന്നു മുതൽ മൂന്നു വരെ ആഘോഷിക്കും.
കത്തീഡൽ ശിലാസ്ഥാപന വാർഷികാഘോഷവും ഇതോടൊന്നിച്ചു നടത്തുമെന്ന് വികാരി ഫാ. ബിജുമോൻ കർളോട്ടുകുന്നേൽ, ട്രസ്റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട്, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, ജോയിന്റ് ട്രസ്റ്റി ജോഷി മാമ്മൂട്ടത്ത്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ അനിൽ ജേക്കബ് കീച്ചേരി എന്നിവർ അറിയിച്ചു. ഇന്നു രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന.
7.30ന് ഫാ.വർഗീസ് കക്കാട്ടിൽ, ഫാ.കെന്നി ജോണ്‍ മാരിയിൽ, ഫാ.സജി ചൊള്ളാട്ട് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 8.30ന് സ്നേഹസ്പർശം 2023. 9.30ന് കൊടിയേറ്റ്. വൈകുന്നേരം ആറിന് സന്ധ്യാപ്രാർത്ഥന. ഏഴിന് സണ്‍ഡേ സ്കൂൾ വാർഷികം. നാളെ രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന. എട്ടിന് ഫാ.ബാബു നിറ്റുങ്കര, ഫാ.എൽദോ അതിരംപുഴ, ഫാ.അനൂപ് ചാത്തനാട്ടുകുടിയിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന.
വൈകുന്നേരം നാലിന് കുരിശിൻതൊട്ടികളിൽ കൊടി ഉയർത്തൽ. 5.30ന് കത്തീഡ്രൽ കവാടത്തിൽ മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസിനു സ്വീകരണം. ആറിന് സന്ധ്യാപ്രാർത്ഥന. ഏഴിന് ടൗണ്‍ കുരിശിങ്കലിലേക്ക് പ്രദക്ഷിണം, ആശീർവാദം. മൂന്നിനു രാവിലെ 8.30ന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസിന്റെ മുഖ്യകർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. ജോർജ് മനയത്ത് കോർ എപ്പിസ്കോപ്പ, ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ എന്നിവർ സഹകാർമികരാകും. 10ന് മധ്യസ്ഥ പ്രാർത്ഥന. 11.30ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ. ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിയിറക്കൽ.