വയനാട് കാർണിവൽ: ഹെലികോപ്റ്റർ യാത്രയ്ക്കു അവസരം
1374977
Friday, December 1, 2023 7:43 AM IST
പനമരം: വയനാട് ചേംബർ ഓഫ് കൊമേഴ്സും ഓർബിറ്റ് ഇന്റർനാഷണലും സംയുക്തമായി 23 മുതൽ 31 വരെ നടത്തുന്ന വയനാട് കാർണിവലിന്റെ ഭാഗമായി 23ന് പൊതുജനങ്ങൾക്കു ഹെലികോപ്റ്റർ യാത്രയ്ക്കു സൗകര്യം ഒരുക്കും.
സംഘാടക സമിതി ഭാരവാഹികളായ ജോണി പാറ്റാനി, ഫാ.വർഗീസ് മറ്റമന, ജേക്കബ് സി. വർക്കി, അഡ്വ.ഈശോ ചെറിയാൻ എന്നിവർ അറിയിച്ചതാണ് വിവരം. ഒരാൾക്ക് 5,000 രൂപയാണ് ഫീസ്. വിദ്യാർഥികൾ 3,500 രൂപ വീതം നൽകിയാൽ മതി. മുതിർന്ന 10 പേർ ഒന്നിച്ചു ബുക്ക് ചെയ്താൽ 15 ശതമാനം ഇളവ് അനുവദിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് അവസരം. താത്പര്യമുള്ളവർ 2000 രൂപ അടച്ച് നാളെ വൈകുന്നേരത്തിനു മുന്പ് രജിസ്റ്റർ ചെയ്യണം.
പരിപാടി റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാൽ മാത്രം രജിസ്ട്രഷൻ തുക തിരികെ നൽകും. ഗൂഗിൾ പേ നന്പർ: 9745248182. വിശദവിവരത്തിന് 9395307903 എന്ന നന്പറിൽ വിളിക്കാം.