മാനന്തവാടി അമലോദ്ഭവമാതാ പള്ളിയിൽ തിരുനാൾ തുടങ്ങി
1374975
Friday, December 1, 2023 7:43 AM IST
മാനന്തവാടി: അമലോദ്ഭവ മാതാ പള്ളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.വില്ല്യം രാജൻ പാതക ഉയർത്തി. തുടർന്ന് പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം ലിറ്റിൽഫ്ളവർ സ്കൂൾ അങ്കണത്തിലെ ചാപ്പലിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു.
പൂത്താലമേന്തിയ കുട്ടികളും പേപ്പർ പതാക, മുത്തുക്കുടകൾ, വെള്ളിക്കുരിശ്, പൊൻകുരിശ്, ശ്ലീവ കുരിശ്, കനോപ്പി എന്നിവ വഹിച്ച യുവജനങ്ങളും മുതിർന്നവരും വാദ്യമേളങ്ങളുടെ അകന്പടിയോടെ പ്രദക്ഷിണം ഭക്തിസാന്ദ്രമാക്കി.
തിരുനാൾ കർമങ്ങൾക്ക് സഹവികാരി ഫാ.റോയ്സൻ ആന്റണി, തലപ്പുഴ സെന്റ് തോമസ് പള്ളി സഹവികാരി ഫാ.ടിസ്സു, പാരിഷ് കൗണ്‍സിൽ സെക്രട്ടറി സ്റ്റെർവിൻ സ്റ്റാൻലി, ദേവദാസ്, തിരുനാൾ കമ്മിറ്റി കണ്‍വീനർമാരായ ഷിബു ജോസഫ്, വിപിൻ മൈക്കിൾ എന്നിവർ നേതൃത്വം നൽകി. ഏഴും എട്ടുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ. ഏഴിന് ആഘോഷമായ ദിവ്യബലിക്കുശേഷം നഗരപ്രദക്ഷിണം ഉണ്ടാകും.
എട്ടിനു രാവിലെ 10.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികനാകും. ഒന്‍പതിന് കൃതജ്ഞതാബലിയോടെയാണ് തിരുനാൾ സമാപനം.