സെമിനാറും എം. ബാലഗോപാലൻ അനുസ്മരണവും നടത്തി
1374499
Wednesday, November 29, 2023 8:40 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ "വൈക്കം സത്യഗ്രഹം നൂറാം വാർഷികം’ എന്ന വിഷയത്തിൽ സെമിനാറും എം. ബാലഗോപാലൻ അനുസ്മരണവും നടത്തി.
എസ്കെഎംജെ ജൂബിലി ഹാളിൽ എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി എം. ബാലഗോപാലൻ അനുസ്മരണം നടത്തി.
താലൂക്കുതല വായനാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ലൈബ്രറി കൗണ്‍സിൽ സംസ്ഥാന സമിതി അംഗം എ.കെ. രാജേഷ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ.കെ. ബിജുജൻ, എം. ദിവാകരൻ, പി. ശിവദാസ്, പി.കെ. ഷാഹിന, പി.കെ. അച്യുതൻ, എ.കെ. മത്തായി, എൽ. ഷിജു, ഒ.വി. സുധീർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. ദേവകുമാർ നന്ദിയും പറഞ്ഞു.