സംയുക്ത ക്രിസ്മസ് സംഗമം: പോസ്റ്റർ പ്രകാശനം
1374072
Tuesday, November 28, 2023 1:56 AM IST
മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ ഡിസംബർ 16ന് നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പോസ്റ്റർ കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് പ്രകാശനം ചെയ്തു.എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു.
ഫാ. ബേബി പൗലോസ്, ഫാ. ജിമ്മി മൂലയിൽ, ഫാ. ജിയോ ജോർജ്, ഫാ. കോശി ജോർജ്, ജയിംസ് മാത്യു, ഷിനോജ് കോപ്പുഴ എന്നിവർ പ്രസംഗിച്ചു. റാലി, കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. പൊതുസമ്മേളനം മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.