ബൈബിൾ കണ്വൻഷന് വിശ്വാസികളുടെ വൻ തിരക്ക്
1339171
Friday, September 29, 2023 1:45 AM IST
പുൽപ്പള്ളി: മലബാറിന്റെ കോതമംഗലമായ സർവമത തീർത്ഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന ബൈബിൾ കണ്വൻഷന് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്.
ഈ മാസം 30 വരെ നടക്കുന്ന ബൈബിൾ കണ്വൻഷന് മലബാർ ഭദ്രാസന വൈദിക ഗോസ്പൽ ടീം ആത്മീയ മന്നയും ജീസസ് ഗോസ്പൽ മിനിസ്ട്രി കോതമംഗലം ടീമിന്റെ നേതൃത്വത്തിലുമുള്ള ഫാ.റോബർട്ട് ചവറാനിക്കലും ബ്രദർ ജോർജ് കുന്നുംപുറത്തുമാണ് നേതൃത്വം നൽകുന്നത്.