ശുചിത്വ ബോധവത്കരണം; ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
1338911
Thursday, September 28, 2023 1:20 AM IST
കൽപ്പറ്റ: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ബത്തേരി നഗരസഭയും മാർ ബസേലിയോസ് കോളജും സംയുക്തമായി ശുചിത്വ ബോധവത്കരണ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
ബത്തേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കോഡിനേറ്റർ കെ.എ. സാനിബ് അധ്യക്ഷത വഹിച്ചു.
ശുചിത്വ നഗരം സുന്ദര ഗ്രാമം എന്ന ആശയത്തിൽ തുടർച്ചയായി മികച്ച നഗരസഭയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ നഗരസഭയുടെ ശുചിത്വ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മുൻനിർത്തിയും ജനങ്ങളുടെ സഹകരണം ഇനിയും ഉറപ്പുവരുത്തുന്നതിനാണ് എൻഎസ്എസ് ദിനാചരണത്തിൽ വിദ്യാർഥികൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
മാർ ബസേലിയോസ് കോളജ് വിദ്യാർഥികൾ നടത്തിയ പരിപാടിയിൽ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ്, എൻഎസ്എസ് കോഡിനേറ്റർമാരായ കെ.കെ. രജീഷ്, ഡെനിഷ സൈമണ്‍, ആവണി ജേസുദാസ്, എന്നിവർ പ്രസംഗിച്ചു.
നഗരസഭാ കൗണ്‍സിലർമാർ, കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.