ഉപജില്ലാ കായിക മേള: തീരുമാനം പുനപരിശോധിക്കണമെന്ന് ജെബിഎം
1337646
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ:സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്ന ദിവസങ്ങളിൽത്തന്നെ ജില്ലയിലെ മൂന്ന് ഉപ ജില്ലകളിലും കായികമേള നടത്താനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് നടത്താൻ ഒരു മാസം മുന്പ് തീരുമാനിച്ചതാണ്. ഇത് കണക്കിലെടുക്കാതെ ഉപജില്ലാ മേളകളുമായി മുന്നോട്ടുപോകുന്നത് കുട്ടികളുടെ അവസരം നഷ്ടമാക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ഡിന്റോ ജോസ്, സംസ്ഥാന കോ ഓർഡിനേറ്റർ ഷാഫി പുൽപ്പാറ, സി. ഷഫീഖ്, ഷിജു സെബാസ്റ്റ്യൻ, അനൂപ് കുമാർ, അഷ്കർ അലി, സതീഷ് നെൻമേനി,സിയ പോൾ, ആദില ഡി. നായർ, സൂര്യ ഗായത്രി എന്നിവർ പ്രസംഗിച്ചു.