കുടകിൽ കൂലിപ്പണിക്കുപോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
1337341
Friday, September 22, 2023 12:41 AM IST
മാനന്തവാടി: കുടകിൽ കൂലിപ്പണിക്കുപോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാവലി ഷാണമംഗലം കോളനിയിലെ മാധവൻ-സുധ ദന്പതികളുടെ മകൻ ബിനീഷാണ്(33)മരിച്ചത്. നാലുദിവസം മുന്പാണ് കുടകിലെ ബിരുണാണിയിൽ പണിക്ക് പോയത്. കഴിഞ്ഞ ദിവസം വൈകീട്ട് തൊഴിലിടത്തിനു സമീപം തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. കർണാടക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മനോജ്, ചന്ദ്രൻ, നീതു, നിഷ.