ബസ് സ്റ്റാൻഡിൽ ശുചിത്വത്തിന്റെ ചുവർചിത്രങ്ങൾ
1337009
Wednesday, September 20, 2023 8:08 AM IST
കൽപ്പറ്റ: ബത്തേരിയിലെ പഴയബസ് സ്റ്റാൻഡിൽ ഇനി ശുചിത്വത്തിന്റെ ചുവർചിത്രങ്ങളും. നഗരസഭ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം പരിപാടികളുടെ ഭാഗമായി ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ ചുവർചിത്രങ്ങൾ വരച്ചു.
ചിത്രരചനയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി അസംപ്ഷൻ നഴ്സിംഗ് കോളജിലെ വിദ്യാർഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
ശുചിത്വാവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻമാരായ ഷാമില ജുനൈസ്, കെ. റഷീദ്, പി.എസ്. ലിഷ, സാലി പൗലോസ്, കൗണ്‍സിലർമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. സത്യൻ, നോഡൽ ഓഫീസർ സുനിൽകുമാർ, ശുചിത്വ മിഷൻ യംഗ് പ്രഫഷണൽ എ.എസ്. ഹാരിസ്, ഹരിത കർമ സേന കോർഡിനേറ്റർ അൻസിൽ ജോണ്‍, മുനിസിപ്പാലിറ്റി ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.