സംസ്കൃതദിനം ആഘോഷിച്ചു
1337005
Wednesday, September 20, 2023 8:08 AM IST
പയ്യന്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല സംസ്കൃതദിനാഘോഷം സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
കണിയാരം ഫാ.ജി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച "ഉദിതം സംസ്കൃതം വിദിതം ഭാരതം’ എന്ന നൃത്താവിഷ്കാരത്തോടെയാണ് ആഘോഷം ആരംഭിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സംസ്കൃത കൗണ്‍സിൽ മുൻ സെക്രട്ടറി എം.ബി. ഹരികുമാർ സന്ദേശം നൽകി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജു ജോസഫ് സംസ്കൃതം സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാ സംസ്കൃത കൗണ്‍സിൽ സെക്രട്ടറി പി.ആർ. ഉണ്ണി, ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ്, പിടിഎ പ്രസിഡന്റ് ബൈജു ജോർജ്, സംസ്കൃത കൗണ്‍സിൽ ഉപജില്ലാ പ്രസിഡന്റ് ജോസ് പള്ളത്ത്, എം. രാജേന്ദ്രൻ, എ.കെ. ശശി, കെ.ജെ. ധന്യമോൾ എന്നിവർ പ്രസംഗിച്ചു.