റോയ് ആന്റണിയെ ആദരിച്ചു
1336473
Monday, September 18, 2023 1:45 AM IST
പുൽപ്പള്ളി: സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോകോത്തമ പുരസ്കാരം നേടിയ പുൽപ്പള്ളി ശശിമല കവളക്കാട്ട് റോയി ആന്റണിയെ എറണാകുളം കെഡിഎസ് എൻജിനിയേഴ്സ് ആൻഡ് കണ്സ്ട്രക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കെഡിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഡി. സന്തോഷ് കുമാർ റോയ് ആന്റണിയുടെ വീട്ടിലെത്തിയാണ് ആദരിച്ചത്. ജയരാജ് പുൽപ്പള്ളി അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, അന്ന റോയ് എന്നിവർ പ്രസംഗിച്ചു.