വനത്തിൽ പ്രവേശിച്ച് ഫോട്ടോയെടുത്താൽ നടപടി
1301454
Friday, June 9, 2023 11:44 PM IST
ഗൂഡല്ലൂർ: വനത്തിൽ പ്രവേശിച്ച് വന്യജീവികളുടെ ഫോട്ടോയെടുക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുതുമല കടുവാസങ്കേതം അധികൃതർ അറിയിച്ചു. സഞ്ചാരികൾ വാഹനങ്ങളിൽനിന്നു ഇറങ്ങി വനത്തിൽ കയറി ആന, കടുവ തുടങ്ങിയവയുടെ ചിത്രം പകർത്തുന്നത് ആവർത്തിക്കുകയാണ്. ഒരാഴ്ച മുന്പ് മുതുമലയിൽ പാതയോരത്ത് പാറയിൽ വിശ്രമിക്കുന്ന കടുവയുടെ ദൃശ്യം പകർത്താൻ ശ്രമം നടന്നു. ആന, മാൻ, കാട്ടുപോത്ത്, കരടി തുടങ്ങിയവ പാതയോരങ്ങളിൽ മേയുന്നുണ്ട്. ഇത് സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചയാണ്. മുതുമല വനത്തിൽ പാതകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്നതും വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കുന്നതും നേരത്തേ നിരോധിച്ചതാണെന്നും സങ്കേതം അധികൃതർ അറിയിച്ചു.
അധ്യാപക നിയമനം
സുൽത്താൻ ബത്തേരി: വാകേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എൽപിഎസ്ടി, ജൂണിയർ അറബിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനത്തിനു കൂടിക്കാഴ്ച 12ന് രാവിലെ 10ന് നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, ബയോഡാറ്റ സഹിതം ഹാജരാകണം. ഫോൺ: 04936 229005.
പനമരം: ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിലവിലുള്ള എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 13 ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9400443055.
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി സോഷ്യൽ സ്റ്റഡീസ്, എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ്, എച്ച്എസ്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്എസ്ടി മലയാളം എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 12 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോണ്: 9447934036.