ഐഡിബിഐ ബാങ്കിനു മുന്നിൽ ധർണ നടത്തി
1300674
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: ഐഡിബിഐ ബാങ്കിന് മുൻപിൽ എഫ്ആർഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജപ്തി വിരുദ്ധ ധർണ്ണ നടത്തി. കാർഷിക ലോണെടുത്ത ഉപഭോക്താക്കളെ കർഷകരെ അന്യായ പലിശയും മറ്റും അടിച്ചേല്പിച്ച് ബുദ്ധിമുട്ടിക്കുന്ന ഐഡിബിഐ കൽപ്പറ്റ ബാങ്കിനെതിരേയായിരുന്നു ധർണ.
എഫ്ആർഎഫ് ജില്ലാ ചെയർമാൻ പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ഇഞ്ചി കൃഷിയുടെയും മറ്റു കൃഷികളുടെയും പേരിൽ വാങ്ങിയ വായ്പയാണ് കുടിശികയായത്. ഈ കുടിശികയെ ഫ്രോഡ് അക്കൗണ്ട് ആയാണ് ബാങ്കിൽ തരംതിരിച്ചിരിക്കുന്നത്. തുടർന്ന് ബാങ്ക് പല സമ്മർദ്ദങ്ങളും ഭീഷണിയും ഉപയോഗിച്ച് ജപ്തി, ലേല നടപടിയുമായി മുന്നോട്ട് പോകുകയാണ്. ആവശ്യമായ സാവകാശങ്ങളും ഉദാരസമീപനവും സ്വീകരിച്ചു ബാങ്കിന് കിട്ടാനുള്ള കുടിശിക വസൂലാക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികൾ അനുവദിക്കുന്ന പ്രശ്നമില്ലെന്നും സമരം മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രട്ടറി എ.സി. തോമസ്, എ.എൻ. മുകുന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന കണ്‍വീനർ എൻ.ജെ. ചാക്കോ, സംസ്ഥാന ട്രഷറർ ടി. ഇബ്രാഹിം, വിദ്യാധരൻ വൈദ്യർ, അപ്പച്ചൻ ചീങ്കല്ലേൽ, ജോയി നടവയൽ, ബെന്നി പുൽപ്പള്ളി, ജോയി ചെതലയം തുടങ്ങിയവർ പ്രസംഗിച്ചു.