നിലന്പൂർ-നഞ്ചൻഗോഡ് റെയിൽവേ നിർമാണ നടപടികൾ വേഗത്തിലാക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1300666
Wednesday, June 7, 2023 12:06 AM IST
പുൽപ്പള്ളി: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ നിർമാണ നടപടികൾ വേഗത്തിലാക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ റെയിൽവേ ബോർഡ് അധികാരികളോട് ആവശ്യപ്പെട്ടു. ഡിപിആർ-ടെൻഡർ നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു. റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനു കഴിഞ്ഞ യുഡിഎഫ് സർക്കാർ നിരന്തര പരിശ്രമം നടത്തിയതാണ്. സർവേ നടത്തുന്നതിനു ഡിഎംആർസിയെ ചുമതലപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാരാണ്. സർവേ ചെലവിനു ഫണ്ടും വകയിരുത്തി. എന്നാൽ പിന്നീടുവന്ന സർക്കാർ സർവേ ചെലവിനത്തിൽ ഡിഎംആർസിക്ക് ഫണ്ട് നൽകിയില്ല. ഇത് പദ്ധതി പ്രവർത്തനത്തെ ബാധിച്ചു.
രാഹുൽഗാന്ധി എംപി പലതവണ ഈ പാതയ്ക്കായി ലോക്സഭയിൽ ശബ്ദമുയർത്തുകയും റെയിൽവേ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും എംഎൽഎ പറഞ്ഞു.