പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ ചേരന്പാടി മേഖലയിൽ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തുന്നതായി പരാതി. ചേരങ്കോട് ടാൻടി റേഞ്ച് ഒന്നാം ഡിവിഷനിലാണ് 22 ആനകൾ ഭീതിപരത്തുന്നത്.
കൂട്ടമായെത്തുന്ന ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയാണ്. ചക്ക സീസണ് ആരംഭിച്ചതോടെയാണ് വനത്തിൽ നിന്ന് നാട്ടിൻപുറങ്ങളിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്നത്. ആനകൾ ഇപ്പോൾ തേയില തോട്ടത്തിൽ തന്പടിച്ചിരിക്കുകയാണ്. ആനകളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചേരന്പാടി റേഞ്ചർ അയ്യനാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.