പുകസ അന്പലവയൽ യൂണിറ്റ് സമ്മേളനം
1299112
Thursday, June 1, 2023 12:39 AM IST
അന്പലവയൽ: കഴിഞ്ഞ ഒരു മാസത്തിലധികമായി നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് അടിയന്തര പരിഹാരം കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം (പുകസ) അന്പലവയൽ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രമണിപ്പുർ കൂട്ടക്കൊലയിൽ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുത്വ രാഷ്ട്ര നിർമാണത്തിന് കുടപിടിക്കുന്ന ആർഎസ്എസിന്റെ നിലപാട് അടിവരയിടുന്ന രീതിയിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഭരണഘടനയുടെ കടക്കൽ കത്തി വച്ചിരിക്കുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സാഹിത്യകാരി ഡോ. നിഖിലാ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പുകസ ജില്ലാകമ്മിറ്റി അംഗം ഷാജി കോട്ടയിൽ സംഘടനാ രേഖ അവതരിപ്പിച്ചു. പുകസ ജില്ലാ ട്രഷറർ എൻ.കെ. ജോർജ്, മീനങ്ങാടി മേഖല സെക്രട്ടറി സുന്ദർലാൽ, അഡ്വ. സരുണ്‍ മാണി, വിജയൻ അത്തിച്ചാൽ എന്നിവർ പ്രസംഗിച്ചു. അന്പലവയൽ യൂണിറ്റ് ഭാരവാഹികളായി പി.കെ. രാജൻ (പ്രസിഡന്റ്), വിജയൻ അത്തിച്ചാൽ (സെക്രട്ടറി), പ്രമോദ് ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.