ലോ മാസറ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1298837
Wednesday, May 31, 2023 4:48 AM IST
പുൽപ്പള്ളി: സീതാമൗണ്ട് അങ്ങാടിയിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഫാ.മനോജ് കറുത്തേടത്ത്, ഷിനു കച്ചിറയിൽ, പി.കെ. ജോസ്, ഷൈജു പഞ്ഞിത്തോപ്പിൽ, ഷിജോയ് മാപ്ലശേരി, ജസി സെബാസ്റ്റ്യൻ, വർഗീസ് മുരിയൻകാവിൽ, വി.എസ്. മാത്യു, പി. എസ്. റോണി എന്നിവർ പ്രസംഗിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധി ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.