കേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണം: ഡോ. എം.കെ. മുനീര്‍ എംഎല്‍എ
1281965
Wednesday, March 29, 2023 12:26 AM IST
താമരശേരി: കേര കര്‍ഷകര്‍ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണെന്നും പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ മുന്നിട്ടിറങ്ങണമെന്നും ഡോ. എം.കെ. മുനീര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
ഓമശേരി പഞ്ചായത്തിനനുവദിച്ച് കിട്ടിയ കേരഗ്രാമം പദ്ധതി ഓമശേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തേങ്ങയുടെ വിലക്കുറവും വളത്തിന്റെയും മറ്റും വില വര്‍ധനവും കേര കര്‍ഷകര്‍ക്ക് എന്നും വെല്ലുവിളിയായി മാറുകയാണ്. വിളവെടുപ്പ് തൊഴിലാളികളുടെ കൂലി കൂടിയാവുമ്പോള്‍ പ്രശ്നം ഗുരുതരമാവുന്നു. കേരഗ്രാമം പോലുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവുന്നുണ്ട്.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി.പി. രാജി കേരഗ്രാമം പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി, വൈസ് പ്രസിഡന്റ് ഫാത്വിമ അബു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സൈനുദ്ദീന്‍ കൊളത്തക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ.പി. സുഹറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.പി. ഷഹന, ടി. മഹ്റൂഫ്, പഞ്ചായത്തംഗം പി.കെ. ഗംഗാധരന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ. അബ്ദുല്ലക്കുട്ടി, കേര പദ്ധതി പ്രസിഡന്റ് യു.കെ. അബു ഹാജി, ജനറൽ സെക്രട്ടറി റെജി ജെ. കരോട്ട്, പി.വി. അബ്ദുല്‍ റഹ്മാന് എന്നിവർ പ്രസംഗിച്ചു.