തേനീച്ച കോളനികൾ വിതരണം നടത്തി
1281672
Tuesday, March 28, 2023 12:14 AM IST
കൽപ്പറ്റ: ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ നാഷണൽ ഹണി മിഷന്റെ സഹായത്തോടെ തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യയിൽ തേനീച്ച കോളനികളുടെ വിതരണം നടത്തി.
കണ്ണോതുമല, കന്പമല എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത എസ്സി-എസ്ടി വിഭാഗകാർക്ക് വേണ്ടി ആരംഭിച്ച തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തേനീച്ച കോളനികളുടെ വിതരണോദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു. കെവിഐ സൗത്ത് സോണ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ്. പാണ്ടെ അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, പഞ്ചായത്ത് അംഗം ആനി ബസന്ത്, സിവൈഡി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ജയശ്രീ, കെവിഐസി അസി. ഡയറക്ടർമാരായ സഞ്ജീവ്, എസ്. ഗണേശൻ എന്നിവർ പ്രസംഗിച്ചു. കെവിഐസി മാസ്റ്റർ ട്രെയ്നർ ടി. കൃഷ്ണൻ, സേവ്യർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഗുണഭോക്താക്കളായ 30 പേർക്ക് 10 വീതം തേനീച്ച കോളനി, മറ്റു പദ്ധതി ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.