എൻപിഎഎ ജില്ലാ സമ്മേളനം നടത്തി
1281671
Tuesday, March 28, 2023 12:14 AM IST
അന്പലവയൽ: ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അന്പലവയൽ മട്ടപ്പാറ വനമാലിക ഓഡിറ്റോറിയത്തിൽ നടന്നു.
ജില്ലാ പ്രസിഡന്റ് എൻ. കരുണാകരൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ചേക്കുകരിപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ. കരുണാകരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി.എസ്. പങ്കജാക്ഷൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 130 ഏജന്റുമാർ സംഘടനയിൽ ഈ വർഷം ജില്ലയിൽ അംഗങ്ങളായി. പുതിയ ഭാരവാഹികളായി ടി.കെ. വിശ്വനാഥൻ (പ്രസിഡന്റ്), സാബു അതിരാറ്റ്കുന്ന് (സെക്രട്ടറി), പ്രസാദ് പൂതാടി (ട്രഷറർ) എന്നിവരുൾപ്പെട്ട 25 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.കെ. സത്താർ, സി. അബൂബക്കർ, വി.എസ്. പങ്കജാക്ഷൻ എന്നിവരാണ് സംസ്ഥാന സമതി അംഗങ്ങൾ.