സെന്റ് ജോർജ് പള്ളിയിൽ "അക്ഷരക്കൂട്’ ആരംഭിച്ചു
1280344
Thursday, March 23, 2023 11:37 PM IST
മാനന്തവാടി: മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷരങ്ങളേയും ആശയങ്ങളേയും ആദരിക്കുന്നവരുടെ സ്നേഹക്കൂട്ടായ്മയായ "അക്ഷരക്കൂട്’ മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എഴുത്തുകാരൻ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. ടി.യു. വർഗീസ് താഴത്തെക്കുടി, ഫാ. സോജൻ വാണാക്കുടി എന്നിവർ പുസ്തകം പരിചയപ്പെടുത്തി. കവിയത്രി സ്റ്റെല്ലാ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അക്ഷരക്കൂട്ട് കോഓർഡിനേറ്റർ ഫാ. ഷൈജൻ മറുതല, വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി രാജു അരികുപുറത്ത്, ഫാ. എൽദോ മനയത്ത് എന്നിവർ പ്രസംഗിച്ചു.