പുൽപ്പള്ളി ബസ് സ്റ്റാൻഡ് നിർമാണ പ്രവൃത്തി ആരംഭിച്ചു
1280338
Thursday, March 23, 2023 11:37 PM IST
പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് ആരംഭിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുൽപ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രം ലീസിന് നൽകിയ 73 സെന്റ് സ്ഥലത്താണ് നിർമാണം.
പഞ്ചായത്ത് ബജറ്റിൽ ബസ് സ്റ്റാൻഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ദേവസ്വം ബോർഡ് അനുമതിയോടെ നിലവിലുള്ള ബസ് സ്റ്റാൻഡിന് പിൻവശത്തുള്ള ഭൂമിയാണ് വിട്ട് നൽകിയത്.
പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലക്കൽ, മണി പാന്പനാൽ, അനിൽ സി. കുമാർ, ബാബു കണ്ടത്തിൻക്കര, എം.ടി. കരുണാകരൻ, രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരി നേതാക്കൾ എന്നിവർ പങ്കെടുത്തു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞ നിർമാണ പ്രവൃത്തി പോലീസ് സഹായത്തോടെയാണ് പുനഃരാംഭിച്ചത്.