വള്ളിയൂർകാവിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ പിഴ അടയ്ക്കണം
1279761
Tuesday, March 21, 2023 11:17 PM IST
മാനന്തവാടി: വള്ളിയൂർകാവ് ഉത്സവത്തിന് ഗ്രീൻ പ്രേട്ടോകോൾ നിലനിൽകുന്നതിനാൽ കാവിൽ പ്ലാസ്റ്റിക്ക് ഉപയാഗിച്ചാൽ പിഴ അടയ്ക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കച്ചവടക്കാർ ഉപയോഗിക്കുന്നുണ്ടന്ന് അറിഞ്ഞ് നഗരസഭ ആരോഗ്യാ വകുപ്പ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെടുക്കുകയും കടഉടമയിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
കാവിന്റെ പരിസരത്ത് പ്ലാസ്റ്റിക്ക് ഉപയാഗിക്കുന്നത് ശ്രദ്ധിൽ പെട്ടാൽ കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യ വകുപ്പും റവന്യൂ വകുപ്പും വരും ദിവസങ്ങളിൽ കർശന പരിശോധന തുടരും. ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയിൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ്, കെ.വി. വിനോദ് എന്നിവർ നേതൃത്വം നൽകി.