ജനകീയ പങ്കാളിത്തത്തോടെ കബനി നദിക്ക് കുറുകേ തടയണ
1279753
Tuesday, March 21, 2023 11:17 PM IST
പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കബനി നദിയിലെ മരക്കടവിൽ കബനി നദിക്ക് കുറുകെ മണൽചാക്കുകൾ നിറച്ച് തടയണ നിർമിച്ചു. ബീച്ചനഹള്ളി ഡാം തുറന്നതോടെ കബനി നദിയിൽ ജലവിതാനം കുത്തനെ താഴ്ന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്കുള്ള കബനി കുടിവെള്ള പദ്ധതിയുടെ പന്പിംഗ് മുടങ്ങിയതോടെയാണ് പന്പ് ഹൗസിന് സമീപം വെള്ളം തടഞ്ഞ് നിർത്തുന്നതിനായി തടയണ നിർമിച്ചത്.
കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ജൽ ജീവൻ മിഷൻ, ശ്രേയസ്, വിദ്യാർഥികൾ നാട്ടുകാരുൾപ്പടെ ആയിരത്തോളം ആളുകൾ തടയണ നിർമാണത്തിൽ പങ്കാളികളായി തടയണ നിർമാണ പ്രവൃത്തികൾക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയൻ, ടി.എസ്. ദിലിപ് കുമാർ, ജില്ലാ പഞ്ചായത്തംഗം, ബിന്ദു പ്രാകശ്, പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, പി.കെ. ജോസ്, ഷിനു കച്ചിറയിൽ, കലേഷ്, ചന്ദ്രബാബു, ഷൈജു പഞ്ഞി തോപ്പിൽ, മോളി സജി എന്നിവർ നേതൃത്വം നൽകി.