കുരങ്ങുശല്യം പരിഹരിക്കണം
1279507
Tuesday, March 21, 2023 12:02 AM IST
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, സർവാണി പ്രദേശങ്ങളിലെ രൂക്ഷമായ കുരങ്ങുശല്യത്തിനു പരിഹാരം കാണണമെന്ന് എൻസിപി തിരുനെല്ലി മണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു. ഇതര മൃഗങ്ങളുടെ ശല്യം മൂലം ജനം വലയുന്നതിനിടെയാണ് കുരങ്ങുശല്യമെന്ന് കണ്വൻഷൻ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് കെ.ബി. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു, ടോണി ജോണ്, അനീഷ് പനവല്ലി, കെ. ബാലൻ, കെ.സി. ജോണി, വി.എസ്. അജീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി. ജോണി(പ്രസിഡന്റ്), വി.എസ്. അജീഷ്(വൈസ് പ്രസിഡന്റ്), അലൻ തോമസ്(സെക്രട്ടറി)എന്നിവരെ തെരെഞ്ഞെടുത്തു.