കെപിപിഎച്ച്എ ജില്ലാ സമ്മേളനം നടത്തി
1278151
Friday, March 17, 2023 12:07 AM IST
പനമരം: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. സുനിൽകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.എം. വർക്കി അധ്യക്ഷത വഹിച്ചു. വനിതാ സമ്മേളനം സംസ്ഥാന കണ്‍വീനർ ജയമോൾ മാത്യു ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപകരെ മെമന്റോ നൽകി ആദരിച്ചു.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിജു അരീക്കാട്ട്, പി.ജെ. മെജോഷ്, വനിതാഫോറം കണ്‍വീനർ കെ.ജെ. മിൻസിമോൾ, പി.ജെ. ജാസി, ജില്ലാ കൗണ്‍സിൽ അംഗങ്ങളായ കെ. സത്യജിത്ത്, കെ.ജി. ജോണ്സണ്, സിസ്റ്റർ ലീന, മേരിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ജോസഫ്(പ്രസിഡന്റ്), ചിത്ര ഡെന്നിസ്(വൈസ് പ്രസിഡന്റ്), സജി ജോണ്‍(സെക്രട്ടറി), ജിജി ജോസ്(ജോയിന്റ് സെക്രട്ടറി), ബിനോജ് ജോണ്‍(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.