സാഹിത്യവേദി കവിതാപുരസ്കാരം സമർപ്പിച്ചു
1264378
Friday, February 3, 2023 12:08 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവഹയർ സെക്കൻഡറി സ്കൂൾ സാഹിത്യവേദിയുടെ പ്രഥമ കവിതാപുരസ്കാരം കാസർഗോഡ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി സിനാഷയ്ക്ക് സാഹിത്യകാരൻ യു.കെ. കുമാരൻ സമർപ്പിച്ചു. മാറുന്ന കാലത്തിനൊപ്പം നിൽക്കുന്ന കാവ്യശൈലിയ്ക്കു ഉത്തമ ദൃഷ്ടാന്തമാണ് സിനാഷയുടെ കവിതയെന്ന് അദ്ദേഹം പറഞ്ഞു. സ്്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം ജോസ് നെല്ലേടം, കവിയും പ്രസാധകനുമായ അനിൽ കുറ്റിച്ചിറ, കവി ജയൻ കുപ്പാടി, പ്രിൻസിപ്പൽ സി. ഗിരീഷ് കുമാർ, അധ്യാപകൻ ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി യു.എസ്. ജയദാസൻ, സാഹിത്യവേദി വിദ്യാർഥി കണ്‍വീനർ ആരഭി എസ്. ശ്രീബാൽ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി സ്വാഗതം പറഞ്ഞു. സാഹിത്യവേദി കണ്‍വീനർ ഇ.കെ. ഷാന്റി, സി.വി. രതീഷ്, ഷിബു പുളിമൂട്ടിൽ, ഉമ്മച്ചൻ, നടരാജൻ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.