കാൻസർ ബോധവത്കരണം: ഫ്ളാഷ് മോബ് അവതരിപ്പിച്ചു
1264068
Wednesday, February 1, 2023 11:36 PM IST
മാനന്തവാടി: കാൻസറിനെ അറിയാം പ്രതിരോധിക്കാം എന്ന സന്ദേശവുമായി അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്റർ ബസ്സ്റ്റാൻഡിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ജീവിതശൈലിയിലൂടെ കാൻസർ പിടിപെടാൻ സാധ്യതയുണ്ടെന്നും ലഹരിവസ്തുക്കളുടെ ഉപയോഗം രോഗത്തിന് കാരണമാണെന്നും വിശദീകരിക്കുന്നതായിരുന്നു ഫ്ളാഷ് മോബ്. വരും ദിവസങ്ങളിൽ സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും ബോധവത്കരണം നടത്തും.
കൃഷ്ണൻകുട്ടിയുടെ മരണം:
യൂത്ത് കോണ്ഗ്രസ് ബാങ്ക് ഉപരോധിച്ചു
സുൽത്താൻ ബത്തേരി: യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഉപരോധിച്ചു. പുൽപ്പള്ളി ഭൂദാനത്ത് ജപ്തി ഭീഷണിയെത്തുർന്നു കർഷകൻ കൃഷ്ണൻകുട്ടി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ബാങ്ക് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രകടനമായി എത്തിയ പ്രവർത്തകരെ ബാങ്ക് പരിസരത്ത് പോലീസ് തടഞ്ഞു. ഇതേത്തുടർന്നു ബാങ്കിനു മുന്നിൽ കുത്തിയിരുന്നായിരുന്നു മണിക്കൂറോളം നീണ്ട ഉപരോധം.