നീലഗിരിയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു
1263365
Monday, January 30, 2023 10:24 PM IST
കൽപ്പറ്റ: നീലഗിരിയിൽ ബൈക്ക് അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. തൊണ്ടർനാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോബിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹം ഗൂഡല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ കഴിഞ്ഞ ദിവസമാണ് അപകടം. പാടന്തറയിലെ ബന്ധുവീട്ടിൽനിന്നു മടങ്ങുകയായിരുന്നു സഹോദരങ്ങൾ.