ഒഴുക്കൻമൂല പള്ളിയിൽ തിരുനാൾ സമാപിച്ചു
1263154
Sunday, January 29, 2023 11:22 PM IST
വെള്ളമുണ്ട: ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സമാപിച്ചു. വികാരി ഫാ.ജോണി കളപ്പുരയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസത്തെ തിരുനാൾ. വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണം എന്നിവ നടന്നു.
സമാപന ദിനത്തിൽ വിശുദ്ധ കുർബാനയിൽ ഫാ.ജോസ് മൊളോപറന്പിൽ, ഫാ.സുനിൽ വട്ടുകുന്നേൽ എന്നിവർ കാർമികത്വം വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന പയ്യന്പള്ളി ഫൊറോന വികാരി ഫാ.സുനിൽ വട്ടുകുന്നേലിനെ തിരുനാളിനോടനുബന്ധിച്ച് ഒഴുക്കൻമൂല ഇടവക ജനം ആദരിച്ചു. ട്രസ്റ്റി ബേബി കുന്നുമ്മൽ പൊന്നാട അണിയിച്ചു.