മെഡിക്കൽ കോളജ്: കെസിവൈഎം ’പ്രതിഷേധ സദസ്’ നടത്തി
1262621
Saturday, January 28, 2023 12:45 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥയ്ക്കു സത്വര പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ’പ്രതിഷേധ സദസ്’ സംഘടിപ്പിച്ചു. രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറയ്ക്കത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് മെർലിൻ പുള്ളോലിക്കൽ അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ വിഷയാവതരണം നടത്തി.
രൂപത വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കിയിൽ, സിൻഡിക്കറ്റ് അംഗങ്ങളായ ടെസിൽ വയലിൽ, നയന മുണ്ടയ്ക്കാത്തടത്തിൽ, മേഖല ഡയറക്ടർ ഫാ.ബിജോ കറുകപ്പിള്ളി, സെക്രട്ടേറിയേറ്റ് അംഗം അമൽ ജോഷി എന്നിവർ പ്രസംഗിച്ചു.