നോർക്ക കേരളബാങ്ക് പ്രവാസി ലോണ്മേള 30 ന് ജില്ലയിൽ
1262618
Saturday, January 28, 2023 12:44 AM IST
കൽപ്പറ്റ: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ലോണ്മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്ഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതി പ്രകാരമാണ് ലോണ് മേള. 30ന് കൽപ്പറ്റയിൽ കേരള ബാങ്കിന്റെ സിപിസി കോണ്ഫറൻസ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താത്പര്യമുള്ള പ്രവാസി സംരംഭകർ www.norkaroots.org വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.