അസംപ്ഷൻ പള്ളി: ഭക്തസംഘടനകളുടെ വാർഷികം ആഘോഷിച്ചു
1262613
Saturday, January 28, 2023 12:44 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഭക്തസംഘടനകളുടെ വാർഷികം ആഘോഷിച്ചു. രൂപത വികാരി ജനറാൾ മോണ്‍.പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ അരങ്ങേറി. വികാരി റവ.ഡോ.ജോസഫ് പരുവുമ്മേൽ, സഹവികാരിമാരായ ഫാ.ജോർജുകുട്ടി കണിപ്പിള്ളിൽ, ഫാ.ഷാന്റോ കാരാമയിൽ, ജനറൽ കണ്‍വീനർ ഷിനോജ് മാങ്കൂട്ടത്തിൽ, ട്രസ്റ്റിമാരായ സണ്ണി വടക്കേൽ, ജോസ് കാടയിൽതട്ടില, മത്തായി തേക്കാനത്ത്, ജോസ് ചെറുവള്ളിൽ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ പ്രതീഷ് കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നു വൈകുന്നേരം തിരുനാൾ കുർബാനയിൽ ഫാ.ജയിംസ് പുത്തൻപറന്പിൽ കാർമികനാകും. തുടർന്ന് നഗരത്തിലൂടെ കോട്ടക്കുന്ന് കപ്പേളയിലേക്കും തിരിച്ചും ആയിരക്കണക്കിന് വിശ്വാസികൾ അണിനിരക്കുന്ന പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 29 ന് രാവിലെ തിരുനാൾ കുർബാനയിൽ രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനാകും. തുടർന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, നേർച്ച ഭക്ഷണം.