ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം 26ന്
Tuesday, January 24, 2023 1:08 AM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി. സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ആ​ദ്യാ​ക്ഷ​ര​മു​റ്റ​ത്ത്' പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം 26 ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10 മു​ത​ൽ സ്ക്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗ​മം. 48 ൽ ​സ്ഥാ​പി​ത​മാ​യ സ്ക്കൂ​ൾ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് 75 ഇ​ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സം​ഗ​മ​ത്തി​ൽ 1948 മു​ത​ൽ പ​ഠ​നം ന​ട​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സ്കൂ​ളി​ൽ ആ​ദ്യ പ്ര​വേ​ശ​നം നേ​ടി​യ പു​രു​ഷോ​ത്ത​മ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ലാ പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി സം​ഗ​മ​വും, സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ അ​ഗ​സ്റ്റി​ൻ, ജോ​ണ്‍​സ​ണ്‍ ആ​ർ​പാ​ടം, ജി​നീ​ഷ് തോ​മ​സ്, ഒ.​എ​ക്സ്. സ​ന്തോ​ഷ്, ഗ്രേ​സി കാ​രി​വേ​ലി​ൽ, പാ​റു അ​മ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.