ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം: പുത്തൂർവയലിൽ കോണ്‍ഗ്രസ് ക്യാന്പ് എക്സിക്യുട്ടീവ് 10ന്
1245558
Sunday, December 4, 2022 12:50 AM IST
കൽപ്പറ്റ: 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 10നു പുത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയത്തിൽ ക്യാന്പ് എക്സിക്യുട്ടീവ് നടത്തും. രാവിലെ എട്ടര മുതൽ വൈകുന്നേരം ആറു വരെയാണ് ക്യാന്പ്. ജില്ലയിലെ മുതിർന്ന നേതാക്കളും പാർട്ടിയുടെ വിവിധ തലങ്ങളിൽനിന്നു തെരഞ്ഞെടുത്ത പ്രവർത്തകരും പങ്കെടുക്കും. സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുന്ന ക്യാന്പിൽ ബൂത്തുതലം മുതൽ ബ്ലോക്കുതലം വരെ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകും.
ക്യാന്പ് വിജയിപ്പിക്കാൻ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അലിപ്പറ്റ ജമീല, കെ.കെ. ഏബ്രഹാം, പി.ടി. മാത്യു, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, സി.പി. വർഗീസ്, കെ.കെ. വിശ്വനാഥൻ, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.ഇ. വിനയൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, എൻ.എം. വിജയൻ, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, എം.ജി. ബിജു, ബിനു തോമസ്, പോൾസണ്‍ കൂവക്കൽ, ജി. വിജയമ്മ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, നിസി അഹമ്മദ്, ഡി.പി. രാജശേഖരൻ, സി. ജയപ്രസാദ്, കമ്മന മോഹനൻ, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.