ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി
Saturday, December 3, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: ’വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ല്ലാ​വ​ർ​ക്കും’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ചു​ണ്ടേ​ൽ ആ​ർ​സി​എ​ച്ച്എ​സി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രോ​ജ​ക്ട് അ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളി​ൽ കൃ​ഷി ആ​രം​ഭി​ച്ച​ത്. ത​രി​ശു​കി​ട​ന്ന 40 സെ​ന്‍റ് ഭൂ​മി ഒ​രു​ക്കി മ​ണ്ണു​പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. വൈ​ത്തി​രി കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണം പ​ദ്ധ​തി​ക്കു​ണ്ട്. തൈ ​ന​ടീ​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ. ​ജി​നി​ഷ, വാ​ർ​ഡ് അം​ഗം ബി. ​ഗോ​പി, കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. ശാ​ലി​നി, പ്രി​ൻ​സി​പ്പ​ൽ ഫ്രാ​ൻ​സി​സ് സാ​ന്‍റോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​മൊ​യ്തീ​ൻ, അ​ധ്യാ​പ​ക​രാ​യ ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.