മുള്ളൻകൊല്ലി സെന്റ് മേരീസ് സ്കൂളിലെ എൻസിസി വിദ്യാർഥികൾ മരക്കടവ് വൃദ്ധസദനം സന്ദർശിച്ചു
1244924
Thursday, December 1, 2022 11:51 PM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി വിദ്യാർഥികൾ എൻസിസി ദിനാചരണത്തിന്റെ ഭാഗമായി മരക്കടവിലെ വൃദ്ധസദനം സന്ദർശിച്ചു.
വിദ്യാർഥികൾ വൃദ്ധസദനത്തിലെ അമ്മമാർക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികൾ സമാഹരിച്ച ഭക്ഷ്യകിറ്റുകൾ നൽകുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജോസ് തേക്കനാടി, എച്ച്എം സിസ്റ്റർ കെ.ടി. ജോസഫീന, എൻസിസി കെയർ ടേക്കർ മിനു മെറിൻ, കേഡറ്റുകളായ ആൽബി, സുനിൽ, മരിയ, ദിയ, ആഷിക്ക, എമിൽ, ആൽബിൻ, ബിൽജി, ആർദ്ര എന്നിവർ നേതൃത്വം നൽകി.
ശിലാസ്ഥാപനം നടത്തി
പുൽപ്പള്ളി: കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിന് നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ബിഷപ് മാർ ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി. മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, പഞ്ചായത്ത് അംഗം ഷിനു കച്ചിറയിൽ, പിടിഎ പ്രസിഡന്റ് എൻ.ജെ. വിനോദ്, എംപിടിഎ പ്രസിഡന്റ് ഫോണ്‍സി ജിജോ, ഹെഡ് മാസ്റ്റർ സാബു പി. ജോണ്‍ എന്നിവർ പ്രസംഗിച്ചു.