സൈക്കിൾ യാത്രികനായ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
1244540
Wednesday, November 30, 2022 10:16 PM IST
മഞ്ചേരി: രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർഥി വാഹനമിടിച്ചു മരിച്ചു. കാരായ കാളംകാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകൻ റിഷാദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാണ്ടിക്കാട് മുനവറ മദ്രസയിലേക്ക് സൈക്കിളിൽ പോകവേ വാഹനം ഇടിക്കുകയായിരുന്നു.
കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായില്ല. പാണ്ടിക്കാട് പോലീസ് അന്വേഷണമാരംഭിച്ചു. പന്തല്ലൂർ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് റിഷാദ്.