വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Sunday, October 2, 2022 12:18 AM IST
ന​ട​വ​യ​ൽ: ഹെ​ൽ​പേ​ജ് ഇ​ന്ത്യ ഏ​ജ​ൻ​സി​യും സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഹോ​സാ​ന ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ജ​നി റോ​സ്, ഹെ​ൽ​പേ​ജ് ഇ​ന്ത്യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മേ​രി അ​യ്മ​ന​ച്ചി​റ, ബീ​ന ജോ​ണ്‍, അ​ധ്യാ​പ​ക​ൻ വി.​ജെ. മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം ന​ട​ത്തി.