മുത്തങ്ങയിൽ പോലീസ് എയ്ഡ് പോസ്റ്റ് പുനഃരാരംഭിച്ചു
1226453
Saturday, October 1, 2022 12:29 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ പോലീസ് എയ്ഡ് പോസ്റ്റ് പുനഃരാരംഭിച്ചു.
പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തേക്ക് ഇതുവഴിയുള്ള ലഹരി ഒഴുക്ക് തടയുകയാണ് ലക്ഷ്യം.
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് വർഷങ്ങൾക്ക് മുന്പ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഒരു എസ്ഐ, മൂന്ന് സിവിൽ പോലീസ് ഓഫീസർമാർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ ഒരാൾ എന്നിവരടങ്ങുന്ന അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാവുക.