മെഡിക്കൽ കോളജ്: പ്രചാരണ വാഹനജാഥ സമാപിച്ചു
1226087
Thursday, September 29, 2022 11:53 PM IST
കന്പളക്കാട്: വയനാട് ഗവ.മെഡിക്കൽ കോളജ് കോട്ടത്തറ വില്ലേജിൽ മടക്കിമലയ്ക്കു സമീപം സൗജന്യമായി ലഭ്യമായ ഭൂമിയിൽ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു ആക്ഷൻ കമ്മിറ്റി നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച വാഹന ജാഥ സമാപിച്ചു. ഞായറാഴ്ച വൈകുന്നേരം പനമരത്ത് ആരംഭിച്ച ജാഥയ്ക്കു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. സമാപന സമ്മേളനം ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. കണിയാന്പറ്റ പഞ്ചായത്ത് ആക്ഷൻ കമ്മിറ്റി ചെയർമാൻ റസാഖ് റാണിയ അധ്യക്ഷത വഹിച്ചു.
ജില്ലാ ആക്ഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ വിജയൻ മടക്കിമല, ലീഗൽ സെൽ ചെയർമാൻ അഡ്വ.ടി.യു. ബാബു, വി.പി. അബ്ദുൾ ഷുക്കൂർ, ഗഫൂർ വെണ്ണിയോട്, ഐ.ബി. മൃണാളിനി, എം. ബഷീർ, എടത്തിൽ അബ്ദുറഹ്മാൻ, പ്രിൻസ് തോമസ്, ഇക്ബാൽ മുട്ടിൽ, ജോബിൻ ജോസ്, അബ്ദുൾ ഖാദർ മടക്കിമല, സി.പി. അഷ്റഫ്, ബിന്ദു ഷാജി, ടി.യു. സഫീർ, അഷ്റഫ് പൂലാടൻ എന്നിവർ പ്രസംഗിച്ചു.
ജാഥയ്്ക്കു കന്പളക്കാട് ടൗണിൽ നൽകിയ സ്വീകരണത്തിനു വി.പി. മുജീബ്, ജോസ് പീറ്റർ, തോപ്പിൽ റഫീഖ്, വി.ജി. ദേവപ്രകാശ്, ഹനീഫ ചെളിക്കണ്ടം, ഷാജി മണിയോടൻ, ഖാദർ സാവാൻ, റഹിം പന്നിയൻ, ഇസ്മയിൽ ആക്കൂൽ, പി. സഹറത്ത്, വി. മധുസൂദനൻ, ഇ.കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.