ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Monday, September 26, 2022 11:43 PM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 38-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഇ​തി​നാ​യി മീ​ന​ങ്ങാ​ടി താ​ജ് റ​സി​ഡ​ൻ​സി​യി​ൽ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. സോ​മ​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​സ​ഫ് കാ​സി​നോ, ട്ര​ഷ​റ​ർ ജോ​യ് ഗ്രെ​യ്സ്, ക​മ്മി​റ്റി​യം​ഗം വി.​വി. രാ​ജു, ജി​ല്ലാ പി​ആ​ർ​ഒ എ​ൻ. രാ​മാ​നു​ജ​ൻ, ജി​ല്ലാ ട്ര​ഷ​ർ ജി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ ര​ച​ന സ്വാ​ഗ​ത​വും ബ​ത്തേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​ടി. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​രു​ളം സീ​താ​ദേ​വി-​ല​വ​കു​ശ
ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം

പു​ൽ​പ്പ​ള്ളി: ഇ​രു​ളം സീ​താ​ദേ​വി-​ല​വ​കു​ശ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം തു​ട​ങ്ങി. ക്ഷേ​ത്രം ത​ന്ത്രി ചി​റ്റാ​രി​ക്കോ​ൾ പാ​ല​ക്കോ​ൾ ഇ​ല്ലം കേ​ശ​വ​ൻ ന​ന്പൂ​തി​രി, മേ​ൽ​ശാ​ന്തി മ​ര​ക്കാ​ട്ട് ഇ​ല്ലം കേ​ശ​വ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് 10 ദി​വ​സ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​മെ​ന്നു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത് ന​ന്ദ​നം, അ​ഖി​ൽ ച​ന്ദ്ര​ൻ, പി.​എ. അ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​വീ​വി​ഗ്ര​ഹം വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ പൂ​ജ വ​യ്പ്. നാ​ലി​നു ഉ​ച്ച​യ്ക്ക് സ​മൂ​ഹ​സ​ദ്യ. അ​ഞ്ചി​നു രാ​വി​ലെ മു​ത​ൽ വി​ദ്യാ​രം​ഭം.