ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്്സവം സംഘടിപ്പിക്കുന്നു
1224410
Sunday, September 25, 2022 12:06 AM IST
കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 18-മത് പുസ്തകോത്സവം സപ്റ്റംബർ 27 മുതൽ 30 വരെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തുമെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
27ന് രാവിലെ പത്തിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏഴുപതിൽ അധിക വരുന്ന പ്രസാധകരുടെ 120 ഓളം സ്റ്റാളുകൾ പുസ്തക മേളയിൽ ഒരുക്കിയിട്ടുണ്ട്. 27ന് വൈകുന്നേരം മൂന്നിന് ഇന്ത്യൻ മാധ്യമങ്ങൾ - വെല്ലുവിളിയും ഭാവിയും എന്ന വിഷയത്തിൽ സംവാദം നടക്കും. മാധ്യമ രംഗത്തെ പ്രമുഖർ സംവാദത്തിൽ പങ്കെടുക്കും.
ദേശാഭിമാനി വാരിക എഡിറ്റർ കെ.പി. മോഹനൻ ഉദ്ഘാടന ചെയ്യും. 30 ന് രാവിലെ 10.30ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ദിനേശൻ, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സി. അംഗം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.