കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി ഉദ്ഘാടനം ചെയ്തു
1601720
Wednesday, October 22, 2025 5:11 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. 21 കോടി രൂപ ചെലവില്‍ ആറ് നിലകളിലായി 60,000 സ്ക്വയര്‍ ഫീറ്റിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചത്. അണ്ടര്‍ ഗ്രൗണ്ടില്‍ 10,000 സ്ക്വയര്‍ ഫീറ്റില്‍ 80 കാറുകളും 200 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ഗ്രൗണ്ട് ഫ്ളോറില്‍ 20 ഷോപ്പ് മുറികള്‍, ഒന്നാംനിലയില്‍ 21 മുറികള്‍ എന്നിവയ്ക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോനിലയിലും 10,000 സ്ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയില്‍ ഷോപ്പിംഗ് മാള്‍, ടെക്സ്റ്റയില്‍സ് ഷോറുമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍,
ഫുഡ് കോര്‍ട്ട്, ഗോള്‍ഡ് സൂക്ക്, ഓഫീസ് റൂമുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാംനിലയില്‍ 4000 സ്ക്വയര്‍ ഫീറ്റില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു.