മിഷന് ഞായര്‍ ആചരിച്ചു
1601586
Tuesday, October 21, 2025 7:03 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ മിഷന് ഞായര്‍ ആചരിച്ചു. മിഷന് ലീഗ് ചക്കിട്ടപാറ ശാഖ പ്രസിഡന്റ് ആന്‍ ജോണ്‍ പുലിക്കോട്ടില്‍ പതാക ഉയര്‍ത്തി. ഇടവക വികാരി ഫാ. തോമസ് തേവടിയില്‍ ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്കൂള്‍ പ്രധാനാധ്യാപകന് ഷിബു എടാട്ട് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ദീപ (എഫ്സിസി), അധ്യാപകരായ ജിയോ കുര്യന്, ഷാജി സ്റ്റീഫന്‍, ജോയല്‍ കുര്യന്, ജാസ്മിന് വളയത്ത്, സോണിയ ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.